സിപിഎമ്മിനെ നിലംപരിശാക്കി വിജയത്തിലെത്തിയ ബിജെപി അധികാരത്തിലേറും മുന്‍പ് ത്രിപുരയെ കലാപഭൂമിയാക്കി മാറ്റുകയാണ്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള ദിവസങ്ങളില്‍ ത്രിപുര അക്ഷരാര്‍ത്ഥത്തില്‍ കത്തുകയാണ്. സിപിഎം പ്രവര്‍ത്തകരും പാര്‍ട്ടി ഓഫീസുകളും വ്യാപകമായി ആക്രമിക്കപ്പെടുന്നു. ബലോണിയയില്‍ സ്ഥാപിച്ചിരുന്ന ലെനിന്റെ പ്രതിമ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത് കളഞ്ഞു. സിപിഎം പ്രവര്‍ത്തകര്‍ ജീവന് വേണ്ടി കാടുകളില്‍ അഭയം തേടിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. സിപിഎം ത്രിപുരയില്‍ തോറ്റതില്‍ സന്തോഷിക്കുന്ന കേരളത്തിലെ വിടി ബല്‍റാം അടക്കമുള്ളവ കോണ്‍ഗ്രസുകാര്‍ കാണേണ്ട മറ്റൊരു കാഴ്ച കൂടിയുണ്ട് ത്രിപുരയില്‍. അത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഓഫീസുകളും വ്യാപകമായി വേട്ടയാടപ്പെടുന്ന കാഴ്ചയാണ്